ഹൃദയാഘാതം; മലയാളി യുവാവ് ഒമാനിൽ നിര്യാതനായി
പാലക്കാട് മണ്ണാർക്കാട് പെരിമ്പടാരി ഒന്നാം മൈലിൽ ചുക്കുട്ടൻ വീട്ടിൽ മുഹമ്മദ് റിഫാസ് (23) ആണ് മരിച്ചത്
മസ്കത്ത്: ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പാലക്കാട് മണ്ണാർക്കാട് പെരിമ്പടാരി ഒന്നാം മൈലിൽ ചുക്കുട്ടൻ വീട്ടിൽ മുഹമ്മദ് റിഫാസ് (23) ആണ് മരിച്ചത്. ബർക്ക മുറൈസി അൽ അഹ്‍ലി മോഡേൺ ബേക്കറിയിൽ ജീവനക്കാരനായിരുന്നു. എട്ടു മാസം മുമ്പാണ് റിഫാസ് ഒമാനിലെത്തിയത്. പിതാവ്: പരേതനായ അബ്ദുൽ ലത്തീഫ്. മാതാവ്: ഫൗസിയ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് ചൊവ്വാഴ്ച രാത്രിയോടെ കൊച്ചിയിലേക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story
Adjust Story Font
16

