ഹ്യദയാഘാതം; തൃശൂർ സ്വദേശി സലാലയിൽ നിര്യാതനായി
തൃശൂർ മണലൂർ സ്വദേശി മേച്ചേരിപ്പടിയിൽ പ്രിൻസ് ജോസ് (52) ആണ് മരിച്ചത്

സലാല: തൃശൂർ ജില്ലയിലെ മണലൂർ സ്വദേശി മേച്ചേരിപ്പടിയിൽ പ്രിൻസ് ജോസ് (52) സലാലയിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും. കുടുംബം സലാലയിലുണ്ട്. ഭാര്യ ജിജി മോൾ. മകൻ: പ്രിനിറ്റ് പ്രിൻസ് ഇന്ത്യൻ സ്കൂൾ സലാല പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. പ്രിൻസ് ജോസ് വർഷങ്ങളായി സലാലയിൽ പ്രവാസിയാണ്. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലയക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി കോൺസുലാർ ഏജൻ്റ് ഡോ.കെ.സനാതനൻ അറിയിച്ചു.
Next Story
Adjust Story Font
16

