Quantcast

ഹെവൻസ്‌ സലാലയിൽ പത്താം വാർഷികം ആഘോഷിച്ചു

MediaOne Logo

Web Desk

  • Published:

    7 Feb 2026 9:55 PM IST

ഹെവൻസ്‌ സലാലയിൽ പത്താം വാർഷികം ആഘോഷിച്ചു
X

സലാല: സ്വകാര്യ വിദ്യാഭ്യാസ സ്ഥപനമായ ഹെവൻസ് പ്രീ സ്കൂൾ സലാലയിൽ പത്താം വാർഷികം ആഘോഷിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ പ്രീ സ്കൂൾ ബിരുദ ധാനവും നടന്നു. യൂണിവേഴ്സിറ്റി ഓഫ്‌ ടെക്നോളജി ആന്റ്‌ അപ്‌ളൈഡ്‌ സയൻസിലെ ഡോ: അബ്ദുൽ റഅൂഫ്‌ അഹമ്മദ്‌ പരിപാടി ഉദ്‌ഘാടനം ചെയ്തു. ഐഡിയൽ എജ്യുക്കേഷൻ സെന്റർ ചെയർമാൻ കെ.ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹമ്മദ്‌ സിയാദ്‌, അൽ അമീൻ, നാസർ പെരിങ്ങത്തൂർ, മുസാബ്‌ ജമാൽ എന്നിവർ സംബന്ധിച്ചു. വിദ്യാർഥികൾക്ക്‌ സർട്ടിഫിക്കറ്റും ഉപഹാരങ്ങളും നൽകി.

പ്രിൻസിപ്പൽ ഷമീർ വി.എസ്, റജീന ടീച്ചർ, കെ.മുഹമ്മദ്‌ സാദിഖ്‌, സാഗർ അലി, കെ.ജെ സമീർ, മറ്റു മാനേജിംഗ് കമ്മിറ്റിയംഗങ്ങളും സംബന്ധിച്ചു. രക്ഷിതാക്കളായ ഡോ:നബീൽ മുഹമ്മദ്‌, ഫൈറൂസ, ആരിഫ ടീച്ചർ എന്നിവർ അനുഭവങ്ങൾ പങ്ക് വെച്ചു. വിദ്യാർഥികളുടെ വർണാഭമായ വിവിധ കലാപരിപാടികളും നടന്നു. നൂറു കണക്കിനാളുകൾ സംബന്ധിച്ചു. അടുത്ത വർഷത്തേക്കുള്ള അഡ്‌മിഷൻ ആരംഭിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.

TAGS :

Next Story