Quantcast

ഹെവൻസ് സലാലയിൽ സമ്മാന ദാനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    8 Dec 2023 1:30 AM GMT

ഹെവൻസ് സലാലയിൽ സമ്മാന ദാനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
X

ഹെവൻസ് പ്രീ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ കിഡ്സ് ഫെസ്റ്റിന്റെ സമ്മാനദാനവും , മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ ഐഡിയൽ എജ്യുക്കേഷൻ കൺവീനർ അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ചു. എഡുക്കേഷൻ വിങ്ങിലെ കെ.ഷൗക്കത്തലി മാസ്റ്റർ, ഐ.എസ്.സി മലയാള വിഭാഗം ട്രഷറർ സജീബ് ജലാൽ എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു.

വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. മെഡിക്കൽ ക്യാമ്പിൽ രക്ഷിതക്കൾക്ക് പ്രാഥമിക പരിശോധനകളും കുട്ടികൾക്ക് പീഡിയാട്രീഷന്റെ സേവനവും ഉണ്ടായിരുന്നു. ലൈഫ് ലൈൻ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.

എഡ്യുക്കേഷൻ വിങ് സെക്രട്ടറി കെ.ജെ സമീർ, വൈസ് പ്രിൻസിപ്പാൾ റജീന, ഷമീല ഇബ്റാഹീം എന്നിവർ സംബന്ധിച്ചു. പ്രിൻസിപ്പാൾ ഷമീർ വിഎസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫസ്ന അനസ് നന്ദിയും പറഞ്ഞു.

TAGS :

Next Story