പത്താം വാർഷിക നിറവിൽ സലാലയിലെ ഹെവൻസ് പ്രീസ്കൂൾ
ഫെബ്രുവരി ആറിന് വൈകിട്ട് ഏഴ് മണിക്ക് ഐഡിയൽ ഹാളിൽ ആഘോഷ പരിപാടികൾ നടക്കും

സലാല: പത്താം വാർഷികം ആഘോഷിക്കാനൊരുങ്ങി സലാലയിലെ ഹെവൻസ് പ്രീ സ്കൂൾ. ഫെബ്രുവരി ആറിന് വൈകിട്ട് ഏഴ് മണിക്ക് ഐഡിയൽ ഹാളിൽ നടക്കുന്ന ആഘോഷ പരിപാടികൾ ഡോ. അബ്‌ദുറഊഫ് അഹമ്മദ് ഇസ്മായീൽ ഉദ്‌ഘാടനം ചെയ്യും. ചടങ്ങിൽ മുഹമ്മദ് സിയാദ്, അൽ അമീൻ, കെ.ഷൗക്കത്തലി എന്നിവർ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി പ്രീ സ്കൂൾ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കോൺവൊക്കേഷനും വിവിധ കലാ പരിപാടികളും അരങ്ങേറുമെന്ന് കൺവീനർ അറിയിച്ചു.
Next Story
Adjust Story Font
16

