അതീവ ജാഗ്രത! ഒമാന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത: സിവിൽ ഏവിയേഷൻ അതോറിറ്റി
വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച പുലർച്ചെ വരെയാണ് മുന്നറിയിപ്പ്

മസ്‌കത്ത്: ഒമാന്റെ ചില ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി(സിഎഎ). വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച പുലർച്ചെ വരെ നിരവധി ഗവർണറേറ്റുകളിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടാകുമെന്നാണ് സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎ) പുറപ്പെടുവിച്ച കാലാവസ്ഥാ മുന്നറിയിപ്പ്.
നാഷണൽ മൾട്ടി-ഹാസാർഡ് ഏർലി വാണിംഗ് സെന്റർ പറയുന്നത് പ്രകാരം സൗത്ത് ഷർഖിയ, നോർത്ത് ഷർഖിയ, ദാഖിലിയ, ദാഹിറ, ദോഫാറിലെ മരുഭൂമികൾ എന്നിവിടങ്ങളിൽ 20 മുതൽ 40 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ട്, ഇത് വാദികളുടെയും അരുവികളുടെയും ഒഴുക്കിനും കാരണമാകും.
ഹജർ പർവതനിരകൾ, സമീപ പ്രദേശങ്ങൾ, അൽ വുസ്ത, ദോഫാർ എന്നിവയുടെ തീരപ്രദേശങ്ങൾ എന്നിവിടങ്ങളിലും വ്യത്യസ്ത തീവ്രതയുള്ള മഴ പ്രതീക്ഷിക്കുന്നു, 10 മുതൽ 25 മില്ലിമീറ്റർ വരെയാണ് മഴ പെയ്യാനിടയുള്ളത്.
മുന്നറിയിപ്പുകൾ
40 മില്ലിമീറ്റർ വരെ മഴ എത്താം, ഇത് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമാകും (വാദികൾ)
15-45 നോട്ട് (മണിക്കൂറിൽ 28-83 കിലോമീറ്റർ) വേഗതയിൽ ശക്തമായ കാറ്റ് പ്രതീക്ഷിക്കുന്നു
അറബിക്കടൽ തീരത്ത് 34 മീറ്റർ വരെ ഉയരത്തിൽ തിരമാലകളുമായി കടൽ പ്രക്ഷുബ്ധമായേക്കും
കനത്ത മഴയിലും പൊടിപടലങ്ങൾ ഉയരുമ്പോഴും ദൂരക്കാഴ്ച കുറയും
ഈ കാലയളവിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കുന്നത് ഒഴിവാക്കണമെന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും കടലിൽ ഒഴിവാക്കണമെന്നും സിഎഎ അഭ്യർത്ഥിച്ചു. ആവശ്യമെങ്കിൽ 24 മണിക്കൂറിനുള്ളിൽ പുതിയ മുന്നറിയിപ്പ് നൽകുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Adjust Story Font
16

