ഹെർ സലാല രണ്ടാം വാർഷികം വർണാഭമായി
മ്യൂസിയം ഹാളിൽ നൂറുകണക്കിനാളുകൾ എത്തി. വിവിധ കലാ പരിപാടികൾ അരങ്ങേറി

സലാല: വനിത കൂട്ടായ്മ ഹെർ സലാലയുടെ രണ്ടാം വാർഷികം സലാല മ്യൂസിയം ഹാളിൽ നടന്നു. കോൺസുലാർ ഏജന്റും ഹെർ സലാല രക്ഷാധികാരിയുമായ ഡോ. കെ. സനാതനൻ പരിപാടി ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. കൺവീനർ ഷാഹിദ കലാം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഐ.എസ്.സി പ്രസിഡന്റ് രാകേഷ്‌കുമാർ ജാ സംസാരിച്ചു. ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റും ഹെർ സലാല രക്ഷാധികാരിയുമായ ഡോ: അബൂബക്കർ സിദ്ദീഖ്, ഹെർ സലാല രക്ഷാധികാരി അബ്ദുൽ കലാം, കോ കൺവീനർ ഡോ:സമീറ സിദ്ദീഖ്, മറ്റു എക്‌സ്‌ക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളും സംബന്ധിച്ചു. ഒ.അബ്ദുൽ ഗഫൂർ, ഷബീർ കാലടി എന്നിവർക്ക് ചടങ്ങിൽ ഉപഹാരം നൽകി.
സീരിയൽ കോമഡി ആർടിസ്റ്റുകളായ രഷ്മി അനിൽകുമാർ, ശ്യാം ചാത്തന്നൂർ എന്നിവർ വിവിധ സ്‌കിറ്റുകൾ അവതരിപ്പിച്ചു. പ്ലേ ബാക് സിംഗർ ഡോ: സൗമ്യ സനാതനൻ ഗാനാലാപനത്തിന് നേതൃത്വം നൽകി. നൃത്ത അധ്യാപകർ ചിട്ടപ്പെടുത്തിയ വിവിധ നൃത്തങ്ങളും അരങ്ങേറി. കോർഡിനേറ്റർ പിങ്കി പ്രഭിൻ നന്ദി പറഞ്ഞു. കോർഡിനേറ്റേഴ്‌സും എക്‌സ്‌ക്യൂട്ടീവ് കമ്മിയംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി. മ്യൂസിയം ഹാളിൽ നൂറുകണക്കിനാളുകൾ എത്തി.
Adjust Story Font
16

