Quantcast

ഹിജ്റ പുതുവത്സരം; ഒമാൻ സുൽത്താൻ അറബ് രാജ്യങ്ങളിലെ നേതാക്കൾക്ക് ആശംസകൾ നേർന്നു

അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾ തിരിച്ചും ഒമാൻ ഭരണാധികാരിക്ക് ആശംസകൾ കൈമാറി

MediaOne Logo

Web Desk

  • Published:

    29 July 2022 10:35 PM IST

ഹിജ്റ പുതുവത്സരം; ഒമാൻ സുൽത്താൻ അറബ് രാജ്യങ്ങളിലെ നേതാക്കൾക്ക് ആശംസകൾ നേർന്നു
X

ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾക്ക് ആശംസകൾ നേർന്നു. ഭരണാധികാരികൾക്ക് ദീർഘായുസും ആരോഗ്യവും നേർന്ന സുൽത്താൻ രാജ്യങ്ങൾക്ക് കൂടുതിൽ ക്ഷേമവും സമൃദ്ധിയും കൈവരിക്കട്ടെയെന്നും സന്ദേശത്തിൽ പറഞ്ഞു.അറബ്, മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾ തിരിച്ചും ഒമാൻ ഭരണാധികാരിക്ക് ആശംസകൾ കൈമാറി. സുൽത്താന്‍റെ നേതൃത്വതിൽ ഒമാൻ കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കട്ടെയെന്നും സന്ദേശത്തിൽ നേതാക്കൾ പറഞ്ഞു.

TAGS :

Next Story