Quantcast

ഒമാൻ വിഷൻ 2040 അവലോകനം; മസ്കത്തിൽ 'ടുഗെദർ ഫോർവേഡ്' ഫോറത്തിന് തുടക്കം

രണ്ട് ദിവസമാണ് പരിപാടി

MediaOne Logo

Web Desk

  • Published:

    8 Feb 2026 5:17 PM IST

His Highness Sayyid Theyazin inaugurates 4th ‘Together Forward’ forum, spotlighting Oman Vision 2040
X

മസ്കത്ത്: ഒമാൻ വിഷൻ 2040-ന്റെ പുരോഗതിയും ലക്ഷ്യങ്ങളും ചർച്ച ചെയ്യുന്ന ടുഗെദർ ഫോർവേഡ് ഫോറത്തിന്റെ നാലാം പതിപ്പിന് മസ്‌കത്തിൽ തുടക്കമായി. സാമ്പത്തിക ഉപപ്രധാനമന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സൈദ് ഫോറം ഉദ്ഘാടനം ചെയ്തു. ആശയവിനിമയം ശക്തിപ്പെടുത്തുക, വികസന പുരോഗതി അവലോകനം ചെയ്യുക, ഒമാൻ വിഷൻ 2040 ന് അനുസൃതമായി ഭാവി നയങ്ങൾ രൂപപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുള്ളതാണ് പരിപാടി.

ദേശീയ സംവാദത്തിൽ ഗവൺമെന്റ് പ്രതിനിധികളും പൗരന്മാരും ഒരുമിച്ചിരിക്കും. സുൽത്താന്റെ നിർദേശപ്രകാരം ജനറൽ സെക്രട്ടേറിയറ്റ് ഓഫ് ദി കൗൺസിൽ ഓഫ് മിനിസ്‌റ്റേഴ്‌സാണ് വർഷം തോറും ഫോറം സംഘടിപ്പിക്കുന്നത്. രണ്ട് ദിവസമാണ് പരിപാടി. ദേശീയ വികസനത്തിൽ സമൂഹത്തിനുള്ള പങ്കിനെക്കുറിച്ച് ഫോറത്തിൽ വിശദമായ സംവാദങ്ങളും ചർച്ചകളും നടക്കും. മുൻഗണനാ ക്രമത്തിലുള്ള സാമ്പത്തിക മേഖലകളിലെ നിക്ഷേപ സാധ്യതകളും ഫോറത്തിൽ ചർച്ചയാകും.

TAGS :

Next Story