Quantcast

ടെഹ്റാനിൽ ഖാംനഇയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഒമാൻ ഔദ്യോഗിക സംഘം

ഒമാൻ സുൽത്താൻ ഹൈതം ബിൻ താരികിന്റെ അനുശോചന സന്ദേശം കൈമാറി

MediaOne Logo

Web Desk

  • Published:

    4 July 2026 3:54 PM IST

His Majesty the Sultan conveys condolences to Iran following Supreme Leader’s funeral
X

മസ്കത്ത്: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് ഒമാൻ ഔദ്യോഗിക നയതന്ത്ര പ്രതിനിധി സംഘം. സുൽത്താൻ ഹൈതം ബിൻ താരികിന്റെ പ്രത്യേക നിർദേശപ്രകാരമാണ് ഒമാൻ സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ടെഹ്റാനിലെത്തിയത്. ​ഗ്രാന്റ് മോസ്കിൽ നടന്ന ഔദ്യോഗിക സംസ്കാര ചടങ്ങുകളിലും പ്രാർഥനകളിലും സംഘം പങ്കാളികളായി. സന്ദർശന വേളയിൽ, ഇറാൻ പരമോന്നത നേതാവിന്റെ വിയോഗത്തിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരീകിന്റെയും ഒമാനി ജനതയുടെയും അനുശോചനം സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ഇറാൻ ഭരണകൂടത്തെയും രാജ്യത്തെ ഉന്നത നേതാക്കളെയും നേരിട്ടറിയിച്ചു.

ഖാംനഇയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ ദേവാലയത്തില്‍ ചടങ്ങുകള്‍ സമാപിക്കും. ഇന്ന് ആരംഭിക്കുന്ന സംസ്‌കാര ചടങ്ങുകള്‍ ജൂലൈ ആറിനാണ് പൂര്‍ത്തിയാകുക. ആറു ദിവസം നീണ്ട് നിൽക്കുന്ന സംസ്‌ക്കാര ചടങ്ങിൽ നൂറ് രാജ്യങ്ങളിൽ നിന്നായി ലക്ഷകണക്കിന് ആളുകൾ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അലി ഖമേനിയുടെ മകനും അടുത്ത പരമോന്നത നേതാവാകാൻ സാധ്യതയുള്ള വ്യക്തിയുമായ മുജ്തബ ഖാംനഈ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ചടങ്ങുകളിൽ നിന്ന് വിട്ടുനിന്നേക്കും.

TAGS :

Next Story