Quantcast

സലാലയിൽ ഹൗസ് ഓഫ് എലൈറ്റ് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Published:

    8 Aug 2025 4:51 PM IST

സലാലയിൽ ഹൗസ് ഓഫ് എലൈറ്റ് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്തു
X

സലാല: ഇന്ത്യൻ ചൈനീസ് കോണ്ടിനെന്റൽ വിഭവങ്ങളുമായി ഹൗസ് ഓഫ് എലൈറ്റ് റസ്റ്റോറന്റ് എന്ന പേരിൽ സലാല സെന്ററിൽ പുതിയ റസ്റ്റോറന്റ് പ്രവർത്തനമാരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ താഖയിലെ ശൂറ കൗൺസിലംഗവും സ്വദേശി പ്രമുഖനുമായ ഖുവൈദം മുഹമ്മദ് സാലിം അൽ മാഷനി മുഖ്യാതിഥിയായിരുന്നു. സ്പോൺസർ അബ്ദുൽ അസീസ്സൈദ് മുഹമ്മദ് അൽ മാഷനി, പാർട്ണർമാരായ ഷിജു ശശിധരൻ, റിന്റു രാജൻ എന്നിവരും സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ പ്രമുഖരും സംബന്ധിച്ചു. നഗര ഹൃദയത്തിൽ അൽ സാഹിർ മെഡിക്കൽ കോംപ്ളക്സിന് എതിർ വശത്തായാണ് റസ്റ്റോറന്റ് തുറന്നത്.

ഇരു നിലകളിലായി പാർട്ടി ഹാൾ ഉൾപ്പടെ വിശാലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. ഏഴ് ഷെഫുമാരുടെ നേതൃത്വത്തിൽ സലാലയിലെ ഫ്രഷ് സാധനങ്ങൾ ഉപയോഗിച്ച് വ്യതിരിക്തമായ രുചികൂട്ടുകൾ വളരെ ഹൈജീനിക്കായി സെർവ് ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ഷിജു ശശിധരൻ പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയിലെ ഡോ:കെ.സനാതനൻ, രാകേഷ്കുമാർ ജാ, ഡോ:അബൂബക്കർ സിദ്ദീഖ്, വി.പി.അബ്ദുസലാം ഹാജി, ഒ.അബ്ദുൽ ഗഫൂർ, ഡോ:നിഷ്താർ, ഹുസൈൻ കാച്ചിലോടി, പവിത്രൻ കാരായി, മൻസുർ പട്ടാമ്പി, ശ്രീജി നായർ, അഷറഫ് ഇൻഷൂറൻസ്, ദിൽരാജ് ആർ.നായർ, കെ.ജെ. സമീർ രോഹിത്, അഖിൽ, കെ.ശശിധരൻ നമ്പ്യാർ, ഡോ: ബിജു ആർ.കെ, റിനു രാജൻ, എന്നിവരും പ്രത്യേക ക്ഷണിതാക്കളും പങ്കെടുത്തു.

TAGS :

Next Story