Quantcast

പ്രവാസി വോട്ടര്‍മാര്‍ക്ക് സഹായവുമായി ഐസിഎഫ് ഒമാന്‍: 51 കേന്ദ്രങ്ങളില്‍ എസ്ഐആര്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍

വോട്ടര്‍ പട്ടികയില്‍ പ്രവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ പ്രധാന ദൗത്യം

MediaOne Logo

Web Desk

  • Published:

    12 Dec 2025 9:28 PM IST

പ്രവാസി വോട്ടര്‍മാര്‍ക്ക് സഹായവുമായി ഐസിഎഫ് ഒമാന്‍: 51 കേന്ദ്രങ്ങളില്‍ എസ്ഐആര്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍
X

മസ്കത്ത്: 2025ലെ വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത പ്രവാസികള്‍ക്ക് ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ സഹായിക്കുന്നതിനായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ഒമാന്‍ നാഷനല്‍ കമ്മിറ്റി. ഒമാനിലുടനീളം 51 കേന്ദ്രങ്ങളില്‍ എസ്ഐആർ (സ്പെഷൽ ഇന്റന്‍സീവ് റജിസ്‌ട്രേഷന്‍) ഹെല്‍പ്പ് ഡെസ്‌കുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കുന്ന വോട്ടര്‍ പട്ടികയില്‍ പ്രവാസികളുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ പ്രധാന ദൗത്യം. പാസ്‌പോര്‍ട്ട് കോപ്പി, ഫോട്ടോ തുടങ്ങി ആവശ്യമായ രേഖകളുമായി ഹെല്‍പ്പ് ഡെസ്‌കുകളെ സമീപിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ അപേക്ഷ സമര്‍പ്പിക്കുന്ന പ്രവര്‍ത്തനമാണ് ഐസിഎഫ് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ചെയ്യുന്നത്. പ്രവാസികള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്ന മദ്‌റസകള്‍, ഓഫിസുകള്‍, മറ്റ് പൊതുയിടങ്ങള്‍ എന്നിവിടങ്ങളിലാണ് ഈ ഡെസ്‌ക്കുകള്‍ സജ്ജമാക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കും അതത് പ്രദേശങ്ങളിലെ ഐസിഎഫ് യൂണിറ്റുകളുമായോ, എസ്ഐആർ ഹെല്‍പ്പ് ഡെസ്‌ക് കോഓർഡിനേറ്റര്‍മാരുമായോ ബന്ധപ്പെടാവുന്നതാണ്. ഹെല്‍പ്പ് ഡസ്‌കുകളുടെ വിവരങ്ങള്‍ 75025350 എന്ന വാട്‌സപ്പ് നമ്പറില്‍ ലഭ്യമാക്കുമെന്നും ഐസിഎഫ് അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ഐസിഎഫ് ഒമാന്‍ നാഷനല്‍ പ്രസിഡന്റ് മുസ്തഫ കാമില്‍ സഖാഫി, ജനറല്‍ സെക്രട്ടറി എന്‍ജി. അബ്ദുല്‍ ഹമീദ്, ഓര്‍ഗനൈസേഷന്‍ സെക്രട്ടറി നിഷാദ് ഗുബ്ര, വെല്‍ഫയര്‍ ആൻഡ് സര്‍വീസ് സെക്രട്ടറി റഫീക്ക് ധര്‍മ്മടം, മോറല്‍ എജുക്കേഷന്‍ സെക്രട്ടറി ബഷീര്‍ പെരിയ, പബ്ലിക്കേഷന്‍ സെക്രട്ടറി നിയാസ് കെ അബു, വുമൻ എംപവര്‍മെന്റ് സെക്രട്ടറി അഫ്‌സല്‍ എറിയാട് തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS :

Next Story