ഐഡിയൽ എജുക്കേഷൻ സെന്റർ പാരന്റിങ് ക്ലാസ് സംഘടിപ്പിച്ചു

ഐഡിയൽ എജുക്കേഷൻ സെന്റർ സലാലയിൽ പാരന്റിങ് ക്ലാസ്സ് സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിക്ക് ബംഗലുരു ഹിറ മോറൽ സ്‌കൂൾ പ്രിൻസിപ്പൽ സബീർ മുഹ്‌സിൻ നേതൃത്വം നൽകി.
'ശ്രദ്ധാപൂർവമായ രക്ഷാകർതൃത്വത്തിലൂടെ സന്തോഷമുള്ള കുടംബത്തെ വളർത്തിയെടുക്കാം' എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ ഐഡിയൽ എജുക്കേഷൻ സെന്റർ ചെയർമാൻ ജി. സലീം സേഠ് അധ്യക്ഷത വഹിച്ചു. കൺവീനർ അബ്ദുല്ല മുഹമ്മദ് സ്വാഗതവും പ്രിൻസിപ്പൽ ഷമീർ വി.എസ് നന്ദിയും പറഞ്ഞു.
അധ്യാപകർക്ക് ട്രെയിനിങ് നൽകിയ ഡോ. അബ്ദുൽ ജലീൽ, സബീർ മുഹ്‌സിൻ എന്നിവർക്ക് സമീർ കെ.ജെ, മുസ്അബ് ജമാൽ എന്നിവർ മൊമെന്റോ സമ്മാനിച്ചു. നിരവധി പേർ സംബന്ധിച്ചു.
Next Story
Adjust Story Font
16