ഐഎംഐ സലാലയില്‍ ലഹരിക്കെതിരെ വനിതാ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. രാജേഷ് ആര്‍, സൈക്കോളജിസ്റ്റ് കെ.എ ലത്തീഫ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി

സലാല: ഐഎംഐ സലാല വനിതാ വിഭാഗം 'കരുതലോടെ കൈകോര്‍ക്കാം ലഹരിക്കെതിരെ' എന്ന തലക്കെട്ടില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഐഡിയല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ബദര്‍ അല്‍സമ ഹോസ്പിറ്റലിലെ ഡോ. രാജേഷ് ആര്‍, ഇന്ത്യന്‍ സ്‌കൂള്‍ സലാലയിലെ സൈക്കോളജിസ്റ്റ് കെ.എ ലത്തീഫ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി.
ലഹരിക്ക് അടിമപ്പെട്ട വ്യക്തിയുടെ ഫിസിക്കല്‍ മാറ്റങ്ങളെ സംബന്ധിച്ചും അതിനുള്ള പ്രതിവിധികളും പങ്കുവെച്ചു. ലഹരിക്ക് അടിമപ്പെട്ടവരുടെ മാനസിക വെല്ലുവിളികളെ സംബന്ധിച്ചും ഇവര്‍ സദസ്സുമായി സംവദിച്ചു. ലഹരിക്കടിമപ്പെട്ടവരുടെ മാനസിക ആരോഗ്യ പ്രത്യാഘാതങ്ങള്‍ പുതിയ തലമുറയെ നിരന്തരം ബോധ്യപ്പെടുത്തണമെന്നും അധ്യക്ഷത വഹിച്ച ഐഎംഐ വനിതാ വിഭാഗം ആക്ടിംഗ് പ്രസിഡന്റ് ഫസ്‌നാ അനസ് പറഞ്ഞു.
ഐഎംഐ പ്രസിഡന്റ് കെ.ഷൗക്കത്ത് അലി മാസ്റ്റര്‍, ബിന്‍സി നാസര്‍ (കെഎംസിസി ലേഡീസ് വിംഗ്), സാജിദ ഹഫീസ് (പ്രവാസി വെല്‍ഫെയര്‍) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികള്‍ അവതരിപ്പിച്ച ലഹരി വിരുദ്ധ സംഗീതശില്‍പവും പിന്നണി ഗായിക ഡോ.സൗമ്യ സനാതനന്‍ അവതരിപ്പിച്ച കവിതയും ശ്രദ്ധേയമായി. രിസാ ഹുസ്‌നി സ്വാഗതവും ഷഹനാസ് മുസമ്മില്‍ സമാപനവും നടത്തി. ജനറല്‍ സെക്രട്ടറി മദീഹ ഹാരിസ് നന്ദി പറഞ്ഞു.
Adjust Story Font
16

