Quantcast

ഐഎംഐ സലാല പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

MediaOne Logo

Web Desk

  • Published:

    22 Dec 2023 3:03 PM GMT

ഐഎംഐ സലാല പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
X

ഐഎംഐ സലാല പുതിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രസിഡന്റായി കെ. ഷൗക്കത്തലി മാസ്റ്ററെ തെരഞ്ഞെടുത്തു. സാബുഖാൻ ജെ. ജനറൽ സെക്രട്ടറിയും ഫിറോസ് ഖാൻ ഫൈനാൻസ് സെക്രട്ടറിയുമാണ്.

ജി. സലീംസേട്ട്, മുസാബ് ജമാൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ.പി അർഷദ് , സാഗർ അലി എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ഭാരവാഹികളെ കൂടാതെ കെ.എം ഹാഷിം, സലാഹുദ്ദീൻ, കെ.ജെ സമീർ, കെ. മുഹമ്മദ് സാദിഖ്, അയ്യൂബ് വി, സജീബ് ജലാൽ, അബ്ദുല്ല മുഹമ്മദ്, റജീന സലാഹുദ്ദീൻ, മദീഹ ഹാരിസ്, മൻസൂർ ഉസ്മാൻ എന്നിവരും കേന്ദ്ര കൂടിയാലോചന സമിതിയംഗങ്ങളാണ്.

വനിത വിഭാഗം പ്രസിഡന്റായി റജീന സലാഹുദ്ദീനെയും, ജനറൽ സെക്രട്ടറിയായി മദീഹ ഹാരിസിനെയും തെരഞ്ഞെടുത്തു. വാഹിദ ഷൗക്കത്തലിയാണ് വൈസ് പ്രസിഡന്റ്.

കൂടാതെ പുരുഷ, വനിത പ്രാദേശിക ഏരിയ, യൂണിറ്റ് ഭാരവാഹികളെയും തെരഞ്ഞെടുത്തു. വിവിധ വകുപ്പ് ഭാരവാഹികളെയും തെരഞ്ഞെടുത്തതായി ജനറൽ സെക്രട്ടറി സാബുഖാൻ ജെ. അറിയിച്ചു. ഐഡിയൽ ഹാളിൽ നടന്ന പ്രസിഡന്റ്, കൂടിയാലോചന സമിതി തെരഞ്ഞെടുപ്പിന് അബ്ദുൽ ഹക്കിം നദ് വി നേതൃത്വം നൽകി.

TAGS :

Next Story