ഐ.എം.ഐ സലാല ടീൻസ് സംഗമം സംഘടിപ്പിച്ചു
ഡോ. കെ മുഹമ്മദ് നജീബ് വിദ്യാർത്ഥികളുമായി സംവദിച്ചു

സലാല: ടീൻ ഇന്ത്യ സലാല ടീനേജ് വിദ്യാർത്ഥികൾക്കായി 'വൺ ഡേ - ബിഗ് വേ'എന്ന തലക്കെട്ടിൽ ഏകദിന സംഗമം സംഘടിപ്പിച്ചു. ദാരീസിലെ അൽനൈറൂസ് ഫാംഹൗസിൽ നടന്ന പരിപാടിയിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രമുഖ ലൈഫ് കോച്ചും കോഴിക്കോട് ഇഖ്റ ഹോസ്പിറ്റൽ ഫിസിയോതെറാപ്പിസ്റ്റുമായ ഡോ. കെ മുഹമ്മദ് നജീബ് വിദ്യാർത്ഥികളുമായി സംവദിച്ചു.
ഐ. എം. ഐ പ്രസിഡന്റ് കെ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. ടീൻ ഇന്ത്യ കൺവീനർ ഷഹനാസ് മുസമ്മിൽ സ്വാഗതവും പ്രോഗ്രാം കൺവീനർ സാഗർ അലി നന്ദിയും പറഞ്ഞു. ഷെറിൻ മുസാബ്, നിഷ സാബുഖാൻ ഷബ്‌ന അർഷദ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
Next Story
Adjust Story Font
16

