Quantcast

ഐ.എം.ഐ സലാലയില്‍ ഈദ് നിശ ഒരുക്കി

MediaOne Logo

Web Desk

  • Published:

    30 Jun 2023 5:53 PM GMT

ഐ.എം.ഐ സലാലയില്‍ ഈദ് നിശ ഒരുക്കി
X

ഈദിനോടനുബന്ധിച്ച് ഐ.എം.ഐ സലാലയില്‍ ഈദ് നിശ സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ഡോ. അബൂബക്കര്‍ സിദ്ദീഖ് ഈദ് നിശ ഉദ്‌ഘാടനം ചെയ്തു. ഐ.എം.ഐ ആക്‌ടിങ് പ്രസിഡന്റ് കെ.പി അര്‍ഷദ് അധ്യക്ഷത വഹിച്ചു. അബ് ദുല്‍ അസീസ് വയനാട് , മുസ്തഫ മേപ്പുള്ളി, സ്പോണ്‍സേഴ്സ് പ്രതിനിധികളായ ജംഷീര്‍ കരിപ്പാല്‍, ഷജീം സി.പി, ഇസ്‌മയീല്‍ എന്നിവരും സംബന്ധിച്ചു.



വിദ്യാര്‍‌ത്ഥികള്‍ അവതരിപ്പിച്ച ഒപ്പന, ദഫ്മുട്ട് ,കോല്‍കളി, അറബിക് ഡാന്‍സ്, ഒമാനി ഡാന്‍സ് തുടങ്ങി വിവിധ നൃത്ത രൂപങ്ങള്‍ അരങ്ങേരി. തങ്ങള്‍ തിക്കോടി, സല്‍മാന്‍ തങ്ങള്‍ തിക്കോടി, മുരളി ,ബിസ്‌ന , ഇജാസ് തങ്ങള്‍ ,നസ്‌റിയ തങ്ങള്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. ജാബിര്‍ ബാബു, ഷഹീര്‍ ഷാ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു. നൂറു കണക്കിനാളുകള്‍ പരിപാടിയില്‍ സംബന്ധിച്ചു.

ഐ.എം.ഐ ജനറല്‍ സെക്രട്ടറി സാബുഖാന്‍, ഈവന്റ് കണ്‍‌വീനര്‍ കെ.എ സലാഹുദ്ദീന്‍, റജീന , ഫസ്‌ന അനസ്, ടീന്‍ ഇന്ത്യ ക്യാപ്‌റ്റന്‍ ആതിഫ് ഫിറോസ് എന്നിവര്‍ നേത്യത്വം നല്‍‌കി.

TAGS :

Next Story