Quantcast

ഐ.എം.ഐ സലാല ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    3 April 2023 1:35 AM GMT

IMI Salalah Iftar banquet
X

സലാലയിലെ വിവിധ സാമൂഹിക-രാഷ്ട്രീയ സംഘടനകളെയും മത നേതാക്കളെയും പങ്കെടുപ്പിച്ച് ഐ.എം.ഐ സലാല സോഷ്യൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. നേതാക്കൻമാരുടേയും പൗരപ്രമുഖരുടേയും സൗഹൃദസംഗമത്തിനു വഴിതുറന്ന ഇഫ്താർ സ്‌നേഹപ്രകടനങ്ങളുടെ വേദികൂടിയായി. ഐഡിയൽ ഹാളിൽ നടന്ന ചടങ്ങിൽ ഐ.എം.ഐ പ്രസിഡണ്ട് ജി. സലീം സേഠ് അധ്യക്ഷത വഹിച്ചു.

കോൺസുലാർ ഏജന്റ് ഡോ. കെ. സനാതനൻ, ദോഫാർ യൂണിവേഴ്‌സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. സയ്യിദ് ഇഹ്‌സാൻ ജമീൽ, ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദിഖ്, രാകേഷ് കുമാർ ജാ, അബ്ദുൽ ലത്തീഫ് ഫൈസി, കെ. ഷൗക്കത്തലി എന്നിവർ സംസാരിച്ചു.

സലാലയിലെ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനാ നേതാക്കളായ നാസർ പെരിങ്ങത്തൂർ, സിജോയി പേരാവൂർ, കരുണൻ എ.പി, ഡോ. ഷാജി പി ശീധർ, റസ്സൽ മുഹമ്മദ് , ഡോ:നിഷ്താർ സി.വി.സുദർശൻ, ശ്രീജി നായർ, രമേഷ് കുമാർ കെ.കെ, റസാഖ് ചാലിശ്ശേരി, വി.എസ് സുനിൽ, ഒ. അബ്ദുൽ ഗഫൂർ, ഹുസൈൻ കാച്ചിലോടി, ജോസ് ചാക്കോ തുടങ്ങിയവർ സംബന്ധിച്ചു.

ഐ.എം.ഐ ജനറൽ സെക്രട്ടറി സാബുഖാൻ, കൂടിയാലോചന സമിതിയംഗങ്ങളായ ഫിറോസ് ഖാൻ, കെ. സൈനുദ്ദീൻ, കെ.ജെ സമീർ, മുഹമ്മദ് സാദിഖ് തുടങ്ങിയവർ നേതൃത്വം നൽകി.

TAGS :

Next Story