Quantcast

ഐ.എം.ഐ സലാല 'സംഗമം 23' പെരുമ്പിലാവിൽ

MediaOne Logo

Web Desk

  • Published:

    12 Jun 2023 3:50 PM GMT

IMI Salalah Sangamam 23
X

പ്രവാസം അവസാനിപ്പിച്ചവരും നിലവിൽ സലാലയിൽ ഉള്ളവരുമായ ഐ.എം.ഐ പ്രവർത്തകരുടെയും കുടുംബാഗങ്ങളുടെയും ഒത്തുകൂടൽ സംഘടിപ്പിക്കുന്നു. ജുലൈ രണ്ടിന് തൃശൂർ ജില്ലയിലെ പെരുമ്പിലാവ് അൻസാർ എജ്യുക്കേഷൻ കോംപ്ലക്‌സിലാണ് പരിപാടി നടക്കുക. ജമാ അത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ 'സംഗമം23' ഉദ്ഘാടനം ചെയ്യും.

1980ൽ രൂപീക്യതമായ ഐ.എം.ഐയുടെ മുൻകാല നേതാക്കളും നിലവിലുള്ള നേതാക്കളും പരിപാടിയിൽ സംബന്ധിക്കും. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലും ജി.സി.സി രാജ്യങ്ങളിലും ഉള്ള ഐ.എം.ഐയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച പ്രവർത്തകരും അവരുടെ കുടുംബങ്ങളുമാണ് പരിപാടിയിൽ സംബന്ധിക്കുകയെന്ന് പ്രസിഡന്റ് ജി.സലീംസേട്ട് പറഞ്ഞു.

രവിലെ 9.30ന് ആരംഭിക്കുന്ന സംഗമത്തിൽ ആദ്യ കാല നേതാക്കളുടെ അനുഭവ വിവരണം , പരിചയപ്പെടൽ, അനുസ്മരണം ,ഐ.എം.ഐയുടെ നാല് പതിറ്റാണ്ട്, ടീൻസ് മീറ്റ് തുടങ്ങിയ തലക്കെട്ടിൽ വിവിധ പരിപാടികൾ നടക്കുമെന്ന് ജനറൽ കൺവീനർ കെ. ഷൗക്കത്തലി പറഞ്ഞു. യോഗത്തിൽ ജെ. സാബുഖാൻ , കെ. മുഹമ്മദ് സാദിഖ്, എം.സി നസീർ, സി.പി ഹാരിസ് , കെ.എ സലാഹുദ്ദീൻ, കെ.ജെ സമീർ, കെ.എം ഹാഷിം, റജീന, വാഹിദ എന്നിവർ സംബന്ധിച്ചു.

TAGS :

Next Story