Quantcast

ഒമാനിൽ 463 വിദേശ നിക്ഷേപകർക്ക് ദീർഘകാല വിസ നൽകി

ഒമാനിൽ മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് ഇതിനകം ദീർഘകാല റസിഡൻസി കാർഡുകൾ സ്വീകരിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-27 19:20:16.0

Published:

27 Jun 2022 6:20 PM GMT

ഒമാനിൽ 463 വിദേശ നിക്ഷേപകർക്ക് ദീർഘകാല വിസ നൽകി
X

മസ്കത്ത്: ഒമാനിൽ ഇതുവരെ 463 വിദേശ നിക്ഷേപകർക്ക് ദീർഘകാല വിസ നൽകിയതായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അറിയിച്ചു. ഒമാനിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ഒമാനിൽ മലയാളികളടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകളാണ് ഇതിനകം ദീർഘകാല റസിഡൻസി കാർഡുകൾ സ്വീകരിച്ചിരിക്കുന്നത്. ദീർഘകാല താമസാനുമതി ലഭിക്കാൻ കഴിഞ്ഞ ഒക്‌ടോബർ മൂന്ന് മുതൽ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിരുന്നു. ഒമാന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വളർച്ചക്ക് സഹായകരമാകുന്ന രീതിയിൽ നിക്ഷേപങ്ങൾ വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ഒമാനിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്റെ സാമ്പത്തിക ഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകരെയാണ് ഇങ്ങനെ ദീർഘകാല താമസാനുമതിക്ക് പരിഗണിക്കുക. അഞ്ച്, പത്ത് വർഷ കാലയളവിലേക്കാണ് ദീർഘകാല റസിഡൻസി കാർഡുകൾ നൽകുന്നത്.

TAGS :

Next Story