Quantcast

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യാന്തര, ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 104.8 ശതമാനം വർധിച്ച് 27,880 ഫ്‌ളൈറ്റുകളായി. ഇതിലൂടെ 33,82,855 ആളുകൾ മസ്‌കത്ത് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു.

MediaOne Logo

Web Desk

  • Published:

    24 Sep 2022 4:20 PM GMT

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന
X

മസ്‌കത്ത്: ഒമാനിലെ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധന. യാത്രക്കാരുടെ എണ്ണം 161 ശതമാനം വർധിച്ചതായി ദേശീയ സ്ഥിതിവിവര കേന്ദ്രത്തിന്റെ കണക്കുകൾ പറയുന്നു. ഈ വർഷം ജൂൺ അവസാനത്തോടെ മസ്‌കത്ത്, സലാല, സുഹാർ, ദുകം വിമാനത്താവളങ്ങളിൽ വന്നവർ, പുറത്തുപോയവർ, ട്രാൻസിറ്റ് എന്നിങ്ങനെയുള്ള യാത്രക്കാരുടെ എണ്ണം ആകെ 38,88,323 ആയി. 2021ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ പുറത്തേക്കു പോകുന്ന യാത്രക്കാരുടെ എണ്ണത്തിൽ 114 ശതമാനമായാണ് ഉയർന്നിട്ടുള്ളത്.

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാജ്യാന്തര, ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 104.8 ശതമാനം വർധിച്ച് 27,880 ഫ്‌ളൈറ്റുകളായി. ഇതിലൂടെ 33,82,855 ആളുകൾ മസ്‌കത്ത് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. മസ്‌കത്ത്, സലാല, സുഹാർ എന്നീ വിമാനത്താവളങ്ങളിൽ വന്നതും പുറത്തേക്ക് പോയതുമായ ആകെ അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം 2022 ജൂൺ അവസാനംവരെ 26,382 ആയി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയുമ്പോൾ 131.2 ശതമാനത്തിന്റെ വർധനവാണ് വന്നിട്ടുള്ളത്. സലാല എയർപോർട്ട് ഈ വർഷം ജൂൺ അവസാനത്തോടെ ഫ്‌ളൈറ്റുകളുടെ എണ്ണത്തിൽ 78.8 ശതമാനം വർധനവ് രേഖപ്പെടുത്തി. സുഹാർ വിമാനത്താവളത്തിലെ വന്നതും പുറത്തേക്ക് പോയതുമായ അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം 356ആണ്. ദുകം എയർപോർട്ടിൽ ആഭ്യന്തര വിമാന സർവീസുകൾ 6.4 ശതമാനം വർധിച്ച് 334 ആയി.

TAGS :

Next Story