Quantcast

ലഹരിമരുന്ന് കടത്ത് തടയാൻ ഇന്ത്യ-ഒമാൻ ധാരണ

ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ഇന്ത്യൻ പ്രതിരോധ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    3 Feb 2022 4:55 PM GMT

ലഹരിമരുന്ന് കടത്ത് തടയാൻ ഇന്ത്യ-ഒമാൻ ധാരണ
X

കടൽവഴിയുള്ള ലഹരിമരുന്ന് കടത്ത് തടയാൻ ഇന്ത്യയും ഒമാനും ഒരുമിച്ച് പ്രവർത്തിക്കാൻ ധാരണയായി. പ്രതിരോധ വ്യവസായ സഹകരണം വർധിപ്പിക്കുന്നതിന് പുതിയ വഴികൾ കണ്ടെത്താനും പരസ്പര താൽപ്പര്യമുള്ള മേഖലകൾ പരിശോധിക്കാനും തീരുമാനമായി. ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ ബിൻ അലി അൽ സാബി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഒമാൻ-ഇന്ത്യ സംയുക്ത സൈനിക സഹകരണ സമിതിയോഗത്തിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തിയതായിരുന്നു പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി.

പ്രതിരോധ വ്യവസായ സഹകരണം വർധിപ്പിക്കുന്നതിന് പുതിയ വഴികൾ കണ്ടെത്താനും പരസ്പര താൽപ്പര്യമുള്ള മേഖലകൾ പരിശോധിക്കാനും കൂടിക്കാഴ്ചയിൽ തീരുമാനമായി. സംയുക്ത സൈനിക അഭ്യാസങ്ങൾ, വ്യവസായ സഹകരണം, നിലവിലുള്ള വിവിധ അടിസ്ഥാന സൗകര്യ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളും അവലോകനം ചെയ്തു. അടുത്ത സംയുക്ത സൈനിക സഹകരണ സമിതിയോഗം ഒമാനിൽ നടത്താനും ധാരണയായി. പ്രതിരോധ മന്ത്രാലയത്തിലെയും സുൽത്താൻ സായുധ സേനയിലെയും മുതിർന്ന ഉദ്യോഗസ്ഥരാണ് ഒമാൻ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നത്.

India and Oman have agreed to work together to curb maritime drug trafficking.

TAGS :

Next Story