അഫ്ഗാനെതിരെയുള്ള U19 ഏഷ്യാകപ്പ് സെമി: ഇന്ത്യക്ക് 228 റൺസ് വിജയലക്ഷ്യം
മറ്റൊരു സെമിയിൽ പാകിസ്താനെതിരെ ബംഗ്ലാദേശ് 138 റൺസിന് ഓൾഔട്ടായി

മസ്‌കത്ത്: അഫ്ഗാനെതിരെയുള്ള U19 ഏഷ്യാകപ്പ് സെമി ഫൈനലിൽ ഇന്ത്യക്ക് 228 റൺസ് വിജയലക്ഷ്യം. രണ്ട് താരങ്ങളുടെ അർധ സെഞ്ച്വറിയുടെ പിൻബലത്തിൽ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ 227 റൺസ് നേടുകയായിരുന്നു. നുമാൻ സലർസായും ഷാ ഫൈസൽ റഹീമിയുമാണ് അർധ സെഞ്ച്വറി (51) നേടിയത്. ഒമാനിലെ ആമിറാത്തിലുള്ള ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട് 2 ലാണ് മത്സരം.
ഇന്ത്യക്കായി ഇഷാൻ ധീരജ് സൂദ് മൂന്നും ആര്യൻ ദിനേഷ് കുമാർ രണ്ടും വിക്കറ്റ് വീഴ്ത്തി. കാവ്യ പരേഷ് പട്ടേൽ, യാഷ്ബർധാൻ, അർജുൻ രജ്പുത് എന്നിവർ ഓരോന്നും വിക്കറ്റ് നേടി. ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഇന്ന് നടക്കുന്ന മറ്റൊരു സെമിയിൽ പാകിസ്താനെതിരെ ബംഗ്ലാദേശ് 138 റൺസിന് ഓൾഔട്ടായി. പാക് ബൗളർ റിസ്‌വാനുല്ല അഞ്ച് വിക്കറ്റ് വീഴ്ത്തി. ടൂർണമെന്റിലെ എല്ലാ മത്സരങ്ങൾക്കും പ്രവേശനം സൗജന്യമാണ്. 50 ഓവർ ഫോർമാറ്റിലാണ് ടൂർണമെന്റ്. നവംബർ 14-ന് ഒസിഎ ഗ്രൗണ്ട് 2-ലാണ് ഫൈനൽ.
Adjust Story Font
16

