'ഇന്ത്യ ഉത്സവ് 2022'; ഒമാനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിപണന മേളയ്ക്ക് തുടക്കം

ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന വസ്ത്രങ്ങൾ, ഭക്ഷണം, പാദരക്ഷകൾ, പലചരക്കുസാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ മിതമായ നിരക്കിൽ മേളയിൽ ഒരുക്കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-08-16 19:00:32.0

Published:

16 Aug 2022 3:38 PM GMT

ഇന്ത്യ ഉത്സവ് 2022; ഒമാനിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ വിപണന മേളയ്ക്ക് തുടക്കം
X

മസ്‌കത്ത്: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ 'ഇന്ത്യ ഉത്സവ്' വിപണനമേളക്ക് തുടക്കമായി. 'ഇന്ത്യ ഉത്സവ് 2022' എന്ന പേരിൽ ഒമാനിലെ തെരഞ്ഞെടുക്കപ്പെട്ട ലുലു ഔട്ട്‌ലെറ്റുകളിൽ ഈമാസം 17വരെയാണ് ആഘോഷം. ഇന്ത്യയുടെ തനത് സംസ്‌കാരവും പൈതൃകവും പാരമ്പര്യവും പ്രാദേശികമായ പ്രത്യേകതകളും വിളിച്ചറിയിക്കുന്ന 'ഇന്ത്യ ഉത്സവ്' ബോഷർ ലുലു ഹൈപ്പർ മാർക്കറ്റിൽ ഒമാനിലെ ഇന്ത്യൻ അംബസാഡർ അമിത് നാരംഗ് ഉദ്ഘാടനം ചെയ്തു.

സ്വദേശി പ്രമുഖരും ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള പ്രത്യേക അതിഥികളും ലുലു മാനേജ്‌മെന്റ് അംഗങ്ങളും സന്നിഹിതരായിരുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊള്ളുന്ന വസ്ത്രങ്ങൾ, ഭക്ഷണം, പാദരക്ഷകൾ, പലചരക്കുസാധനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ മിതമായ നിരക്കിൽ മേളയിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ ഇന്ത്യൻ ഉൽപന്നങ്ങൾക്കും മികച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സംസ്‌കാരത്തിന്റെ സൗന്ദര്യവും വൈവിധ്യവും വിളിച്ചുപറയുന്ന ഇന്ത്യ ഉത്സവ് സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പിന്റെ ഒമാൻ റീജിയണൽ ഡയറക്ടർ ഷബീർ കെ.എ പറഞ്ഞു.


TAGS :

Next Story