Quantcast

ഒമാനിലെ ഇന്ത്യൻ അംബാസഡർ ഒ.സി.സി.ഐ ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    5 April 2023 8:55 AM GMT

Indian Ambassador to Oman
X

ഒമാനിലെ ഇന്ത്യൽ അംബാസഡർ അമിത് നാരങ് ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയും ഒമാനും തമ്മിൽ സഹകരണത്തിനും സാമ്പത്തിക പങ്കാളിത്തത്തിനുമുള്ള സാധ്യതകളെക്കുറിച്ചും വ്യാപാര-നിക്ഷേപ-വിനിമയം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.

ഇന്ത്യ-ഒമാൻ വ്യാപാര, നിക്ഷേപ ബന്ധങ്ങളുടെ മുഴുവൻ സാധ്യതകളും തുറക്കുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്ന് അംബാസഡർ അമിത് നാരങ്ങ് പറഞ്ഞു.

TAGS :

Next Story