Quantcast

മസ്‌കത്ത് ഇന്ത്യൻ എംബസി അന്തർദേശീയ യോഗാദിനം ആചരിച്ചു

MediaOne Logo

Web Desk

  • Published:

    23 Jun 2023 9:36 AM GMT

മസ്‌കത്ത് ഇന്ത്യൻ എംബസി   അന്തർദേശീയ യോഗാദിനം ആചരിച്ചു
X

മസ്‌കത്ത് ഇന്ത്യൻ എംബസി ആഭിമുഖ്യത്തിൽ ഒമ്പതാമത് അന്തർദേശീയ യോഗാദിനം ആചരിച്ചു. മസ്‌കത്ത് ഇന്ത്യൻ സ്‌കൂൾ കോമ്പൗണ്ടിൽ നടന്ന യോഗാ പ്രദർശനത്തിൽ 2000ൽപരം ആളുകൾ പങ്കെടുത്തു.

ഒമാനിലുടനീളം യോഗ ജനകീയമാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച 'ഒമാൻ യോഗ യാത്ര'യുടെ സമാപനം കൂടിയായിരുന്നു ഈ പരിപാടി. അന്താരാഷ്ട്ര യോഗാദിനാചരണത്തിൽ ഒമാൻ വിദേശകാര്യ മന്ത്രാലയം ഗ്ലോബൽ അഫേഴ്സ് വകുപ്പ് മേധാവി ശൈഖ് ഹുമൈദ് അൽ മഅ്നി മുഖ്യാതിഥിയായി.

ജീവിതത്തെ സമ്പന്നമാക്കുന്നതിലും സന്തുലിതവും യോജിപ്പുള്ളതുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലുമുള്ള യോഗയുടെ പ്രധാന്യത്തെ കുറിച്ച് മുഖ്യപ്രാഭാണത്തിൽ ഇന്ത്യൻ അംബാസഡർ അമിത് നാരങ് ചൂണ്ടികാട്ടി. ഈ പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാ ആളുകൾക്കും യോഗ സംഘടനകൾക്കും സന്നദ്ധ പ്രവർത്തകർക്കും അംബാസഡർ നന്ദിയും പറഞ്ഞു. ഒമാനിലെ ഇന്ത്യക്കാർ, ഒമാൻ സ്വദേശി പ്രമുഖർ, വിവിധ രാജ്യങ്ങളുടെ അംബാസഡർമർ, മാധ്യമ പ്രവർത്തകൾ, ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

TAGS :

Next Story