Quantcast

ഒമാനിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാര്‍ വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു

ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടുകള്‍ ഇല്ലാതെ എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഓണം വലിയൊരു സന്ദേശമാണ് ലോകത്തിനു തന്നെ നല്‍കുന്നതെന്ന് അംബാസഡർ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-09-22 16:32:23.0

Published:

22 Sept 2022 9:45 PM IST

ഒമാനിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാര്‍ വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു
X

മസ്‌ക്കത്ത്: ഒമാനിൽ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലബാര്‍ വിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു . ഓണാഘോഷത്തിന്റെ ഭാഗമായി ക്ലബ് അംഗങ്ങളും, കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. മലബാര്‍ വിഭാഗം ഓണാഘോഷം ഇന്ത്യന്‍ അംബാസഡർ അമിത് നാരങ് ഉദ്ഘാടനം ചെയ്തു. ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടുകള്‍ ഇല്ലാതെ എല്ലാവരും ഒത്തൊരുമയോടെ ആഘോഷിക്കുന്ന ഓണം വലിയൊരു സന്ദേശമാണ് ലോകത്തിനു തന്നെ നല്‍കുന്നതെന്ന് അംബാസഡർ പറഞ്ഞു.

ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഇന്ത്യന്‍ എംബസ്സിയില്‍ കലാപരിപാടികള്‍ അവതരിപ്പിച്ച മലബാര്‍ വിഭാഗം അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും കൊവിഡ് മഹാമാരിയുടെ സമയത്തു സജീവമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ക്ലബ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വെച്ച് അംബാസഡര്‍ വിതരണം ചെയ്തു. തുടര്‍ന്ന് ക്ലബ് അംഗങ്ങളും, കുടുംബാംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഗുബ്ര ഇന്ത്യന്‍ സ്‌കൂള്‍ മലയാള വിഭാഗം അധ്യാപകന്‍ ഡോ. ജിതേഷ് അവതരിപ്പിച്ച പ്രശ്‌നോത്തരിയും അരങ്ങേറി.

TAGS :

Next Story