Quantcast

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാള വിഭാഗം ഓണാഘോഷം വെള്ളിയാഴ്ച

MediaOne Logo

Web Desk

  • Published:

    14 Sept 2023 10:49 AM IST

Onam Celebration Oman
X

ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് മലയാള വിഭാഗം സലാലയിൽ സംഘടിപ്പിക്കുന്ന ഓണാഘോഷം സെപ്‌തംബര്‍15 വെള്ളി രാവിലെ പത്തിന്‌ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ഹാളില്‍ നടക്കും.

മലയാള വിഭാഗം അംഗങ്ങള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്ന ‘പൊന്നോണ സ്മൃതി 2023’ എന്ന പരിപാടി സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ് ഉദ്‌ഘാടനം ചെയ്യും. വടംവലി, ഓണപ്പാട്ടുകൾ, ഘോഷയാത്ര, പൂക്കളം, നാടൻ പാട്ടുകൾ തുടങ്ങിയ പരിപാടികള്‍ നടക്കുമെന്ന് കൺവീനർ എ പി കരുണൻ പറഞ്ഞു . ഓണ സദ്യയും ഒരുക്കിയിട്ടുണ്ട്, സാംസ്‌കരികാഘോഷം നവംബര്‍ പത്തിനാണ്‌ നടക്കുക.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ കോ കൺവീനർ റഷീദ് കൽപ്പറ്റ, ട്രഷറർ സജീബ് ജലാൽ, കൾച്ചറൽ സെക്രട്ടറി പ്രശാന്ത് നമ്പ്യാർ, മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളായ ഷജിൽ എം.കെ , മണികണ്ഠൻ, ഡെന്നി ജോൺ ദിൽറാജ് ആർ നായർ ,ലേഡി കോഡിനേറ്റർ പ്രിയാദാസ് തുടങ്ങിയവർ സംബന്ധിച്ചു.

TAGS :

Next Story