Quantcast

അന്താരാഷ്ട്ര എയർ ട്രാഫിക് മാനേജ്മെന്റ് മീറ്റിങ്ങിന് മസ്കത്തിൽ തുടക്കം

19 രാജ്യങ്ങളിൽ നിന്നായി 90 വിദ​ഗ്ധർ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    1 Feb 2026 10:25 PM IST

International Air Traffic Management Meeting kicks off in Muscat
X

മസ്കത്ത്: മസ്‌കത്തിൽ അന്താരാഷ്ട്ര എയർ ട്രാഫിക് മാനേജ്മെന്റ് ഏകോപന മീറ്റിങിന് തുടക്കമായി. 19 രാജ്യങ്ങളിൽ നിന്നായി 90 വ്യോമയാന വിദഗ്ധരും വിവിധ എയർലൈൻ പ്രതിനിധികളും മൂന്ന് അന്താരാഷ്ട്ര സംഘടനകളും ഈ മൂന്ന് ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ് മേഖലയിലെ വ്യോമയാന വികസനം, നേരിടുന്ന ആഗോള വെല്ലുവിളികൾ, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ യോഗം വിശദമായി അവലോകനം ചെയ്യും. അംഗരാജ്യങ്ങൾക്കിടയിലുള്ള സഹകരണം ശക്തമാക്കുന്നതിനൊപ്പം വ്യോമാതിർത്തി മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള ആധുനിക രീതികളും യോഗത്തിന്റെ പ്രധാന ചർച്ചാവിഷയമാണ്.

സിവിൽ ഏവിയേഷൻ രംഗത്ത് ഒമാൻ കൈവരിച്ച മുന്നേറ്റത്തിന്റെ അടയാളമാണ് ഈ സമ്മേളനമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സാലിഹ് അബ്ദുല്ല അൽ ഹാർത്തി വ്യക്തമാക്കി. അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും പ്രാദേശിക അന്തർദേശീയ തലങ്ങളിൽ വ്യോമയാന സുരക്ഷ ഉറപ്പാക്കാനുമുള്ള ഒമാന്റെ പ്രതിബദ്ധതയെയും അദ്ദേഹം ചൂണ്ടിക്കാട്ടി.

TAGS :

Next Story