Quantcast

ഐ.ഒ.സി സലാലയിൽ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.

MediaOne Logo

Web Desk

  • Published:

    3 Feb 2024 3:26 PM GMT

IOC organized Gandhi commemoration in Salalah
X

സലാല: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് സലാലയിൽ മഹാത്മാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. 'വീണ്ടെടുക്കാം ഇന്ത്യയെ ഗാന്ധിജിയിലൂടെ' എന്ന തലക്കെട്ടിൽ മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന പരിപാടി ഇന്ത്യൻ സ്‌കൂൾ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ വഴിയിലൂടെ തിരിച്ചു നടക്കുകയല്ലാതെ ഇന്ത്യയെ വീണ്ടെടുക്കാൻ മറ്റൊരു വഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഐ.ഒ.സി ഒമാൻ കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു.

ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ.സനാതനൻ, വിവിധ സംഘടനാ ഭാരവാഹികളായ സണ്ണി ജേക്കബ്, ഡോ:ഷാജി പി. ശ്രീധർ, മണികണ്ഠൻ, ഷബീർ കാലടി, വഹീദുസ്സമാൻ, നാസറുദ്ദീൻ സഖാഫി, ഷജീർ ഖാൻ, ഹുസൈൻ കാച്ചിലോടി, രമേഷ് കുമാർ, ശ്രീജി കുമാർ, സിനു കൃഷ്ണൻ, ഉസ്മാൻ വാടാനപ്പിള്ളി, ദീപ ബെന്നി എന്നിവർ സംസാരിച്ചു. പരിപാടിയിൽ അനീഷ് വിഷയാവതരണവും ശ്യം മോഹൻ നന്ദിയും പറഞ്ഞു.

TAGS :

Next Story