'ലെബനാനെതിരായ ഇസ്രായേൽ ആക്രമണം അപലപനീയം'; അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം
ലെബനാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇസ്രായേൽ നടത്തുന്നതെന്ന് ഒമാൻ കുറ്റപ്പെടുത്തി

മസ്കത്ത്: ലെബനാന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഒമാൻ. ഇത്തരം നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഒമാൻ വിദേശകാര്യമന്ത്രാലയം കൂട്ടിച്ചേർത്തു. ലെബനാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇസ്രായേൽ നടത്തുന്നതെന്ന് ഒമാൻ കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിലെ തത്വങ്ങളുടെ നഗ്നമായ ലംഘനമാണിതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
മേഖലയിലെ സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. ആക്രമണങ്ങൾ ഉടനടി നിർത്തലാക്കാനും ഈ നടപടികൾക്ക് ഇസ്രായേലിനെ പൂർണ്ണമായും ഉത്തരവാദികളാക്കാനും ലോകരാജ്യങ്ങൾ തയ്യാറാകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16

