Quantcast

ജൂനിയർ ഏഷ്യ കപ്പ് ഹോക്കി; ഇന്ത്യ സെമി ഫൈനലിൽ

MediaOne Logo

Web Desk

  • Published:

    29 May 2023 7:18 PM GMT

ജൂനിയർ ഏഷ്യ കപ്പ് ഹോക്കി; ഇന്ത്യ സെമി ഫൈനലിൽ
X

സലാലയിൽ നടക്കുന്ന ജൂനിയര്‍ ഏഷ്യ കപ്പ് ഹോക്കി ടൂർണമെന്‍റിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. സുല്‍‌ത്താന്‍ ഖാബൂസ് യൂത്ത് ആൻഡ്​ കള്‍ച്ചറല്‍ കോംപ്ലക്സില്‍ നടന്ന പൂൾ എയിലെ അവസാന മത്സരത്തിൽ തായ്​ലൻഡിനെ 17-0ന്​ തകർത്താണ്​ കൗമാരപ്പട ​അവസാന നാലിലേക്ക്​ കടന്ന്​ കയറിയത്​.

ഇന്ത്യക്ക്​ വേണ്ടി​ അംഗദ് നാല്​ ഗോളടിച്ചപ്പോൾ ഉത്തം, എൽ. അമൻദീപ് എന്നിവർ രണ്ടുവീതവും വലകുലുക്കി. റാവത്ത്, അരയിജീത്, വിഷ്ണുകാന്ത്, ധാമി ബോബി, ശാരദാ നന്ദ്, അമൻദീപ്, രോഹിത്, സുനിത്, രജിന്ദെ എന്നിവരാണ്​ സ്​കോർ ചെയ്ത മറ്റുതാരങ്ങൾ. നാല്​ കളിയിൽ മൂന്ന്​ ജയവും ഒരു സമനിലയുമടക്കം 10 പോയന്‍റുമായാണ്​ ഇന്ത്യൻ കൗമാരപ്പട ​സെമിയിലേക്ക്​ മാർച്ച്​ ചെയ്തിരിക്കുന്നത്​.

മൂന്ന്​ കളിയിൽനിന്ന്​ രണ്ട്​ ജയവും ഒരു സമ നിലയുമായി പാക്കിസ്ഥാനാണ്​ രണ്ടാം സ്ഥാനത്ത്​. പൂൾ ബിയിൽ മൂന്ന് മത്സരവു വിജയിച്ച്​ ഒമ്പത്​​ പോയന്‍റുമായി മലേഷ്യയാണ്​ ഒന്നാം സ്ഥാനത്ത്​. ആറുപോയന്‍റുള്ള കൊറിയയാണ്​ രണ്ടാം സ്ഥാനത്ത്​. ​​​ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട്​ സ്ഥാനക്കാർ സെമി ഫൈനലിൽ പ്രവേശിക്കും. മേയ്​ 31ന്​ ആണ്​ സെമി ഫൈനൽ.

ഈമാസം 23ന്​ ആരംഭിച്ച ടൂര്‍ണമെന്റ് ടൂര്‍ണമെന്റില്‍ പത്ത് രാജ്യങ്ങളാണ്‌ പങ്കെടുക്കുന്നത്. പുള്‍ എ യില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ജപ്പാന്‍, തായലന്റ് , ചൈനീസ് തായ്​പേയിയും പൂള്‍ ‘ബി’യില്‍ കൊറിയ, മലേഷ്യ , ഒമാന്‍, ബംഗ്ലദേശ്, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമാണുള്ളത്.

TAGS :

Next Story