Quantcast

ജൂനിയർ ഏഷ്യാകപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്

കലാശപ്പോരിൽ ഇന്ത്യ പാകിസ്താനെ 5-3 നാണ് തോൽപ്പിച്ചത്

MediaOne Logo

Web Desk

  • Published:

    5 Dec 2024 12:35 AM IST

Junior Asia Cup Hockey title for India
X

മസ്‌കത്ത്: മസ്‌കത്തിൽ നടന്ന ജൂനിയർ ഏഷ്യാകപ്പ് പുരുഷ ഹോക്കി കിരീടം ഇന്ത്യക്ക്. ചിരവൈരികളായ പാകിസ്ഥാനെ മൂന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് ഇന്ത്യയുടെ അഞ്ചാം കിരീടം നേട്ടം. ഇന്ത്യക്കായി അരജീത് സിംഗ് ഹുണ്ടാൽ നാല് ഗോളുകൾ നേടി ടീമിന്റെ ഹീറോയായി. ദിൽരാജ് സിംഗ് ഒരു ഗോളും നേടി.

പാക്കിസ്ഥാനുവേണ്ടി സുഫിയാൻ ഖാൻ രണ്ടും ഹന്നാൻ ഷാഹിദ് ഒരു ഗോളും നേടി. ടൂർണമെന്റിൽ ഒരു തോൽവിയുമറിയാതെയാണ് ഇന്ത്യൻ ടീം കിരീടം ചൂടിയത്. വൻ ജയങ്ങളുമായി ടൂർണമെന്റിൽ ഉജ്വല കുതിപ്പ് നടത്തിയ ഇന്ത്യക്കെതിരെ പാകിസ്താൻ ആദ്യം ഗോൾ നേടി ആധിപത്യം പുലർത്തി. എന്നാൽ, മികച്ച കളി പുറത്തെടുത്ത് നിശ്ചിത ഇടവേളകളിലൂടെ ഗോൾ നേടി ഇന്ത്യ ജയം പിടിച്ചുവാങ്ങുകയായിരുന്നു.

മത്സരം കാണാനായി മലയാളികളടക്കമുള്ള ഇന്ത്യൻ പ്രവാസികൾ അമീറാത്തിലെ ഹോക്കി സ്റ്റേഡിയത്തിൽ തടിച്ചുകൂടിയിരുന്നു. മത്സരശേഷം ഇന്ത്യൻ താരങ്ങൾ കാണികളെ അഭിവാദ്യം ചെയ്തു. കഴിഞ്ഞ വർഷം സലാലയിൽ നടന്ന ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ 2-1ന് തോൽപിച്ചാണ് കിരീടം നേടിയത്.

TAGS :

Next Story