Quantcast

കൈരളി സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    18 Sept 2022 11:18 AM IST

കൈരളി സലാലയിൽ ഓണാഘോഷം സംഘടിപ്പിച്ചു
X

സലാല: കൈരളി സലാല ലുലുവുമായി ചേർന്ന് ഓണാഘോഷം സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന ആഘോഷ പരിപാടിയിൽ പൂക്കള മത്സരവും വിവിധ കലാ പരിപാടികളും നടന്നു.

വസന്തോത്സവത്തിന്റെ ഭാഗമായി ഓണ നിലാവ് എന്ന പേരിൽ നടന്ന പരിപാടി കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രഡിഡന്റ് രാകേഷ് കുമാർ, ലോക കേരള സഭാഗം പവിത്രൻ കാരായി എന്നിവർ സംസാരിച്ചു.

പൂക്കള മത്സരത്തിൽ ഒന്നാം സമ്മാനം ടീം നമ്പർ ഫൈവും, രണ്ടാം സമ്മാനം ഫ്രണ്ട്സ് ന്യൂ സലാലയും, മൂന്നാം സമ്മാനം പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷനും കരസ്ഥമാക്കി. തിരുവാതിരക്കളിയും വിവിധ നൃത്തങ്ങളും ഗാനമേളയും അരങ്ങേറി. വിജയികൾക്ക് സലാല ലുലു ഡിപ്പാർട്ട്മെന്റ് മാനേജർ സാഗർ, അസിസ്റ്റന്റ് മാനേജർമാരായ ഷഫീഖ് ഗോഡ്സൻ, ഉനൈസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

കൈരളി പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിക്ക് കലാവിഭാഗം കൺവീനർ സുരേഷ് പി. രാമൻ നേതൃത്വം നൽകി. കൈരളി ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതവും, വനിതാ സെക്രട്ടറി ഷീബ സുമേഷ് നന്ദിയും പറഞ്ഞു. നൂറു കണക്കിനാളുകൾ പരിപാടിയിൽ സംബന്ധിച്ചു.

TAGS :

Next Story