Quantcast

കണ്ണൂർ സ്വദേശി മൈസൂരിൽ നിര്യാതനായി

ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ദാർസൈത്തിലെ മുൻ സൂപ്പർവൈസർ ഇ.കെ ഹേമരാജ് ആണ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-27 13:27:41.0

Published:

27 March 2023 1:12 PM GMT

കണ്ണൂർ സ്വദേശി മൈസൂരിൽ നിര്യാതനായി
X

കണ്ണൂർ സ്വദേശി മൈസൂരുവിൽ നിര്യാതനായി. ഒമാനിലെ ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ സൂപ്പർവൈസർ ആയിരുന്ന കണ്ണൂർ ചക്കരക്കല്ലിലെ പ്രേംനിവാസിൽ ഇ.​കെ. ഹേമരാജ് ആണ് മരിച്ചത്. 28 വർഷത്തോളം ഇന്ത്യൻ സ്കൂൾ ദാർസൈത്തിൽ സേവനം അനുഷ്ഠിച്ച ഇദ്ദേഹം കഴിഞ്ഞ ഏപ്രി​ലിലാണ്​ നാട്ടിലേക്ക്​ പോയത്​. പരേതരായ രാമുണ്ണി നായർ- പത്​മാവതി ദമ്പതികളുടെ മകനാണ്​. മൃതദേഹം മൈസൂരിൽ സംസ്​കരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story