കണ്ണൂർ സ്ക്വാഡ് സലാലയിൽ ഈദാഘോഷം സംഘടിപ്പിച്ചു

സലാല: കണ്ണൂർ ജില്ലക്കാരുടെ സലാലയിലെ കൂട്ടായ്മയായ കണ്ണൂർ സ്ക്വാഡ് 'ഈദ് ഔറ' എന്ന പേരിൽ ബലിപെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. ലുലുവായി സഹകരിച്ച് സലാല അൽ വാദി ലുലുവിൽ സംഘടിപ്പിച്ച പരിപാടി റസൽ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഷിജു ശശിധരൻ അധ്യക്ഷത വഹിച്ചു.
പാട്ട്, ഡാൻസ് ,ഫാഷൻ ഷോ, ബിരിയാണി മത്സരം എന്നിവ നടന്നു. ബിരിയാണി പാചക മത്സരത്തിൽ ശബാന ബഷീർ, റാഫിദ, നബീന സലീം എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. കപ്പിൾ ഫാഷൻ ഷോയിൽ സുനിത, സഞ്ചയ് ദമ്പതികൾ വിജയികളായി. രൂപാ ദേവി, സുരേഷ് ദമ്പതികൾ റണ്ണറപ്പും ആയി. ലേഡീസ് ഫാഷൻ ഷോയിൽ സൗമ്യ കൃഷ്ണ ഒന്നാം സ്ഥാനവും ദിവ്യ ദീപക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സമ്മാന വിതരണ ചടങ്ങിൽ ലുലു മാനേജർമാർ സംബന്ധിച്ചു. മുഈൻ അഹ്‌മദ് സ്വാഗതവും അയ്യുബ് നന്ദിയും പറഞ്ഞു. കലാ പരിപാടികൾക്ക് സുരയ്യാ മുനവ്വർ നേതൃത്വം നൽകി. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശിഹാബ്, മുനവ്വർ, ശ്രീജു, സിറാജ്, സുധീർ, വിജേഷ്, സിറാജ്, ശാനുബി, ദിവ്യ തുടങ്ങിയവർ നേത്യത്വം നൽകി.
Adjust Story Font
16

