Quantcast

കെഎംസിസി സലാലയിൽ എംഎ മുഹമ്മദ് ജമാൽ അനുസ്മരണം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    25 Dec 2023 3:49 AM GMT

കെഎംസിസി സലാലയിൽ എംഎ മുഹമ്മദ് ജമാൽ അനുസ്മരണം സംഘടിപ്പിച്ചു
X

ജീവകാരുണ്യ പ്രവത്തകർക്ക് ഉത്തമ മാതൃകയായിരുന്നു ഡബ്ലിയു.എം.ഒ ജനറൽ സെക്രട്ടറിയായിരുന്ന എം.എ മുഹമ്മദ് ജമാൽ സാഹിബെന്ന് സലാല കെ.എം.സി.സി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു.

മ്യൂസിക് ഇൻ സ്റ്റിറ്റ്യൂട്ട് ഹാളിൽ നടന്ന പരിപാടിയിൽ കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അധ്യക്ഷത വഹിച്ചു. ഡോ. കെ.സനാതനൻ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടന സ്ഥാപന പ്രതിനിധികളായ ഡോ. അബൂബക്കർ സിദ്ദീഖ്, എപി കരുണൻ, മമ്മിക്കുട്ടി മാസ്റ്റർ , സിജോയ്, മുസാബ് ജമാൽ, മൊയ്തീൻകുട്ടി ഫൈസി, അബ്ദുല്ല മുഹമ്മദ്, അഹമ്മദ് സഖാഫി, റസ്സൽ മുഹമ്മദ്, വി.പി അബ്ദുസ്സലാം ഹാജി, ഹരികുമാർ ഓച്ചിറ, ഉസ്മാൻ വാടാനപ്പള്ളി, ദാനിഷ് , നിസാർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

ഷമീർ ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. റഷീദ് കൽപറ്റ സ്വാഗതവും ഹാഷിം കോട്ടക്കൽ നന്ദിയും പറഞ്ഞു. വയനാട് മുട്ടിൽ ഓർഫനേജ് കമ്മിറ്റിയുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

TAGS :

Next Story