Quantcast

മസ്‌കത്ത് കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന പ്രിവിലേജ് കാർഡ് പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെച്ചു

ആരോഗ്യമേഖലയിലെ പദ്ധതി പ്രകാരമുള്ള ആദ്യ കരാർ എം.ഒ.യു കണ്ണൂർ ശ്രീ ചന്ദ് ഹോസ്പിറ്റലുമായി ജില്ലാ കെ.എം.സി.സി പ്രസിഡന്റ് പി.എ.വി അബൂബക്കർ ഒപ്പുവെച്ചു.

MediaOne Logo

Web Desk

  • Published:

    14 Feb 2024 10:57 PM IST

മസ്‌കത്ത് കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന പ്രിവിലേജ് കാർഡ് പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെച്ചു
X

മസ്‌കത്ത്: മസ്‌കത്ത് കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന പ്രിവിലേജ് കാർഡ് പദ്ധതിയുടെ ധാരണാ പത്രം ഒപ്പുവെച്ചു. ആരോഗ്യമേഖലയിലെ പദ്ധതി പ്രകാരമുള്ള ആദ്യ കരാർ എം.ഒ.യു കണ്ണൂർ ശ്രീ ചന്ദ് ഹോസ്പിറ്റലുമായി ജില്ലാ കെ.എം.സി.സി പ്രസിഡന്റ് പി.എ.വി അബൂബക്കർ ഒപ്പുവെച്ചു. ഹോസ്പിറ്റൽ സി.ഇ.ഒ നിരൂപ് മുണ്ടയാടൻ, സീനിയർ പി.ആർ മാനേജർ സനൂപ്, സീനിയർ മാർക്കറ്റിങ് മാനേജർ അരുൺ, ഓപ്പറേഷൻ മാനേജർ ദീപക്, ജില്ലാ കെ.എം.സി.സി ട്രഷറർ എൻ.എ.എം ഫാറൂഖ്, എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ റഫീഖ് ശ്രീകണ്ഡപുരം, അഫ്‌സൽ വിളക്കോട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

TAGS :

Next Story