Quantcast

കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി

വടകര സ്വദേശി സജിത്ത് (48) ആണ് സനായ ബു അലിയിൽ മരണപ്പെട്ടത്

MediaOne Logo

Web Desk

  • Updated:

    2026-03-29 16:23:51.0

Published:

29 March 2026 9:39 PM IST

കോഴിക്കോട് സ്വദേശി ഒമാനിൽ നിര്യാതനായി
X

മസ്കത്ത്: കോഴിക്കോട് സ്വദേശിയായ പ്രവാസി ഒമാനിൽ മരണപ്പെട്ടു. വടകര പാതിയാറക്കര പൊങ്ങാടം കുഴി വീട്ടിൽ തോട്ടോളി മീത്തൽ ചന്ദ്രന്റെ മകൻ സജിത്ത് കുമാർ (46) ആണ് ജലാൻ ബുആലിയിൽ നിര്യാതനായത്. ജലാൻ ബുആലി സനയ്യയിൽ ഫിഷ് ഫാക്ടറിയിൽ ജോലി ചെയ്യുന്ന സജിത്ത് കുമാർ ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നെത്തിയത്. മാതാവ്: പ്രസന്ന. ഭാര്യ: ജിഷ സജിത്ത് കുമാർ. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയറിന്റെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story