Quantcast

ന്യൂനമർദ്ദം: ശനിയാഴ്ച മുതൽ ഒമാനിൽ മഴക്ക് സാധ്യത

തിങ്കളാഴ്ച രാവിലെ വരെ മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലുമാണ് സാധ്യത

MediaOne Logo

Web Desk

  • Published:

    6 Feb 2026 6:06 PM IST

Low-pressure set to bring thunderstorms across Oman
X

മസ്‌കത്ത്: ശനിയാഴ്ച വൈകുന്നേരം മുതൽ തിങ്കളാഴ്ച രാവിലെ വരെ ഒമാൻ സുൽത്താനേറ്റിന്റെ കാലാവസ്ഥയെ ന്യൂനമർദ്ദം ബാധിക്കുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മേഘങ്ങൾ രൂപപ്പെടാനും ഒറ്റപ്പെട്ട മഴ പെയ്യാനും കാരണമാകുമെന്നും അധികൃതർ അറിയിച്ചു.

പ്രധാനമായും മുസന്ദം ഗവർണറേറ്റിലും അൽ ഹജർ പർവതനിരകളിലും അയൽ പ്രദേശങ്ങളിലുമാണ് മഴ പ്രതീക്ഷിക്കുന്നതെന്നും എന്നാൽ ചില തീരദേശ പ്രദേശങ്ങളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് മനസ്സിലാക്കണമെന്നും കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ള പർവതപ്രദേശങ്ങളിൽ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.

TAGS :

Next Story