ഒമാനിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
ഇടുക്കി തൊടുപുഴ, കരിക്കോട് സ്വദേശി ആലുങ്കൽ വീട്ടിൽ സുലൈമാൻ (54) ആണ് മരിച്ചത്

ബുറൈമി: ഒമാനിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു. എട്ട് വർഷത്തോളം പ്രവാസിയായിരുന്ന ഇടുക്കി തൊടുപുഴ, കരിക്കോട് സ്വദേശി ആലുങ്കൽ വീട്ടിൽ സുലൈമാൻ (54) ആണ് മരിച്ചത്. ബുറൈമിയിൽ അറബി വീട്ടിലാണ് സുലൈമാൻ ജോലി ചെയ്തിരുന്നത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബുറൈമി കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: കൊന്താലം. മാതാവ്: സാറ. ഭാര്യ: സലീന. മക്കൾ: മൻസൂർ, മാഹിൻ. മരുമക്കൾ: അഞ്ചാല മൻസൂർ, അൻസിയ മാഹിൻ.
Next Story
Adjust Story Font
16

