Quantcast

മസ്കത്തിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ

ഇടുക്കി തൊടുപുഴ സ്വദേശി ബേസിൽ ജോർജ് (12) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    1 Feb 2026 1:05 PM IST

മസ്കത്തിൽ മലയാളി വിദ്യാർഥി കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ
X

മസ്കത്ത്: മസ്കത്തിൽ മലയാളി വിദ്യാർഥിയെ താമസസ്ഥലത്തെ കെട്ടിടത്തിൽനിന്ന് വീണു മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ അമയപ്ര ഉടുമ്പന്നൂർ സ്വദേശി ജോർജ് മെക്കാട്ടിൽ ബിനുവിന്റെയും ബിന്ദു ​ജോർജിന്റെയും മകൻ ബേസിൽ ജോർജ് (12) ആണ് മരിച്ചത്. വാദി കബീർ ഇന്ത്യൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. വാദി കബീറിലെ അപാർട്ട്മെന്റ് കെട്ടിടത്തിലാണ് സംഭവം. ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.

TAGS :

Next Story