Quantcast

മീഡിയവൺ മബ്‌റൂക് അവാർഡ്‌ വിതരണം ശനിയാഴ്‌ച സലാലയിൽ

യൂണിവേഴ്സിറ്റി ഓഫ്‌ ടെക്നോളജി ആന്റ്‌ അപ്ലൈഡ് സയൻസിലെ ഡീൻ ഡോ: നാസർ അൽ ഹമർ അൽ കതീരി മുഖ്യാതിഥിയാകും

MediaOne Logo

Web Desk

  • Updated:

    2025-11-06 14:34:01.0

Published:

6 Nov 2025 7:27 PM IST

മീഡിയവൺ മബ്‌റൂക് അവാർഡ്‌ വിതരണം ശനിയാഴ്‌ച സലാലയിൽ
X

സലാല: പത്ത്‌, പന്ത്രണ്ട്‌ ക്ലാസുകളിൽ 90 ശതമാനത്തിലധികം മാർക്ക്‌ വാങ്ങിയ കുട്ടികളെ ആദരിക്കുന്ന മീഡിയവൺ മബ്‌റൂക് ഗൾഫ്‌ ടോപേഴ്സിന്റെ ഒമാനിലെ ഒന്നാംഘട്ട പരിപാടി നവംബർ എട്ട് ശനിയാഴ്‌ച നടക്കും. വൈകിട്ട്‌ എട്ടിന്‌ ലുബാൻ പാലസ്‌ ഹാളിൽ നടക്കുന്ന ഇവന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ജിസിസി ജനറൽ മാനേജർ സ്വവ്വാബ്‌ അലി അറിയിച്ചു. ചടങ്ങിൽ യൂണിവേഴ്സിറ്റി ഓഫ്‌ ടെക്നോളജി ആന്റ്‌ അപ്ലൈഡ് സയൻസിലെ ഡീൻ ഡോ: നാസർ അൽ ഹമർ അൽ കതീരി മുഖ്യാതിഥിയാകും. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണൻ വിഎസ്‌ സുനിൽ വിദ്യാർഥികളുമായി സംവദിക്കും.

ബിർള സ്കൂൾ അസി. പ്രിൻസിപ്പൽ സെൽവിൻ സുബാഷ്‌, ഡോ: കെ.സനാതനൻ , രാകേഷ്‌ കുമാർ ജാ എന്നിവരും സംബന്ധിക്കും. വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങളെ മുൻനിർത്തി റസൽ മുഹമ്മദിനെ ചടങ്ങിൽ ആദരിക്കും. മീഡിയവൺ ജനറൽ മാനേജർ സ്വവ്വാബ്‌ അലി, മീഡിയവൺ മിഡിൽ ഈസ്റ്റ്‌ എഡിറ്റോറിയൽ ഹെഡ്‌ എംസിഎ നാസർ എന്നിവരും പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ കെഎ സലാഹുദ്ദീൻ പറഞ്ഞു. ഒമാനിലെ രണ്ടാംഘട്ട അവാർഡ്‌ വിതരണം നവംബർ 15 ന് മസ്കത്ത് റുസൈലിലെ മിഡിൽ ഈസ്റ്റ്‌ കോളജിലാണ് നടക്കുക.

TAGS :

Next Story