ഒമാനിലെ മസീറ ദ്വീപിനടുത്തായി അറബിക്കടലിൽ നേരിയ ഭൂകമ്പം
2.6 തീവ്രതയുള്ള ഭൂചലനം ഇന്ന് പുലർച്ചെ, നാശനഷ്ടമോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല

മസ്‌കത്ത്: ഒമാൻ തീരത്ത് ശനിയാഴ്ച പുലർച്ചെ 2.6 തീവ്രതയുള്ള ചെറിയ ഭൂകമ്പം രേഖപ്പെടുത്തിയതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ പ്രാദേശിക സമയം പുലർച്ചെ 3:03 നാണ് ഭൂകമ്പം ഉണ്ടായത്. പ്രഭവകേന്ദ്രം മസീറ ദ്വീപിന് 97 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിരുന്നുവെന്നും കേന്ദ്രം ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
12 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായതെന്ന് റീഡിങ്ങുകൾ സൂചിപ്പിക്കുന്നു. നേരിയ ഭൂകമ്പമായാണ് ഇത് തരംതിരിക്കപ്പെട്ടിരിക്കുന്നത്. ഒമാനിലെവിടെയും ആളപായമോ നാശനഷ്ടങ്ങളോ സേവന തടസ്സങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ഒമാനിലും പരിസര പ്രദേശങ്ങളിലുമുണ്ടാകുന്ന ഭൂകമ്പം നിരീക്ഷിക്കുന്നത് തുടരുകയാണെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിൽ കുറഞ്ഞ തീവ്രതയുള്ള ഭൂകമ്പങ്ങൾ താരതമ്യേന സാധാരണമാണെന്നും പൊതു സുരക്ഷക്ക് അപകടമുണ്ടാക്കുന്നവയല്ലെന്നും അവർ പറഞ്ഞു.
Adjust Story Font
16

