Quantcast

ഒമാനിൽ മൊബൈൽ സബ്സ്ക്രിപ്ഷനിൽ 7% വർധന

വരിക്കാർ 80 ലക്ഷം കവിഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-02-08 12:02:31.0

Published:

8 Feb 2026 5:23 PM IST

Mobile subscriptions increase 7% to 8.05mn
X

മസ്കത്ത്: കഴിഞ്ഞ വർഷം അവസാനത്തോടെ ഒമാനിലെ മൊബൈൽ സബ്സ്ക്രിപ്ഷനിൽ 7% വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ആകെ ഉപയോക്താക്കൾ 80,54,413ലേക്ക് എത്തിയതായി കണക്കുകൾ വ്യക്തമാക്കി. പോസ്റ്റ്‌പെയ്ഡ് വരിക്കാരുടെ എണ്ണത്തിൽ 3% വർധിച്ച് 12,73,795ലേക്കും പ്രീപെയ്ഡ് വരിക്കാരുടെ എണ്ണത്തിൽ 1% വധിച്ച് 51,48,166ലേക്കുമെത്തി.

ആകെ ആക്ടീവ് മൊബൈൽ ബ്രോഡ്‌ബാൻഡ് വരിക്കാർ 54,21,911 ആയി ഉയർന്നു. ഫിക്സഡ് ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണത്തിൽ 3% വർധനവുണ്ടായി. ഫൈബർ ഒപ്റ്റിക് കണക്ഷനുകൾ 9% വർധിച്ച് 35,6,897 ൽ എത്തി. ഫിക്സഡ് 5G വരിക്കാരുടെ എണ്ണത്തിലും നേരിയ വർധനവ് രേഖപ്പെടുത്തി. വിദൂര മേഖലകളിൽ ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഇന്റർനെറ്റ് വരിക്കാരുടെ എണ്ണത്തിൽ 173% എന്ന വലിയ വളർച്ചാ നിരക്ക് അടയാളപ്പെടുത്തി.

TAGS :

Next Story