വഴിയറിഞ്ഞാലും പതിയെ പോകാം...; മസ്കത്തിൽ ജനവാസ മേഖലകളിലെ റോഡുകളിൽ വേഗത നിയന്ത്രിക്കാൻ സ്പീഡ് ഹമ്പുകൾ
വേഗപരിധി മണിക്കൂറിൽ 30 കിലോമീറ്റർ ആക്കി നിശ്ചയിച്ചു

മസ്കത്ത്: മസ്കത്തിലെ ആഭ്യന്തര റോഡുകളിലും ജനവാസ മേഖലകളിലും ട്രാഫിക് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്പീഡ് ഹമ്പുകൾ സ്ഥാപിക്കാനൊരുങ്ങി മസ്കത്ത് ഗവർണറേറ്റ്. അമിതവേഗത മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമാണ് ഈ നടപടി. ജനവാസ മേഖലകളിൽ വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്റർ ആയി നിശ്ചയിച്ചിട്ടുണ്ട്.
ഈ വേഗപരിധി ലംഘിക്കുന്നത് തടയാൻ ശാസ്ത്രീയമായി രൂപകൽപന ചെയ്ത സ്പീഡ് ഹമ്പുകൾ സഹായിക്കും. വീടുകൾ, സ്‌കൂളുകൾ, മസ്ജിദുകൾ എന്നിവയ്ക്ക് സമീപം കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡ്രൈവർമാരോട് വാഹനങ്ങളുടെ വേഗത നിയന്ത്രിച്ച് ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകി.
Next Story
Adjust Story Font
16

