മസ്കത്ത് നൈറ്റ്സിന് സമാപനം
എട്ട് വേദികളിലായാണ് പരിപാടി നടന്നത്

മസ്കത്ത്: മസ്കത്ത് നൈറ്റ്‌സ് 2026ന് സമാപനം. ഒരു മാസക്കാലം നീണ്ട ആഘോഷങ്ങൾക്ക് ആമിറാത്ത് പാർക്കിലെത്തിയത് 4 ലക്ഷത്തിലധികം സന്ദർശകരാണ്. ഖുറം നാച്ചുറൽ പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, സീബ് ബീച്ച് ഖുറം നാച്ചുറൽ പാർക്ക്, ആമിറാത്ത് പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, റോയൽ ഓപ്പറ ഹൗസ് മസ്‌കത്ത്, സീബ് ബീച്ച്, ഖുറിയാത്ത്, വാദി അൽ ഖൂദ്, പ്രധാന ഷോപ്പിങ് സെന്ററുകൾ തുടങ്ങി വിവിധ സ്ഥലങ്ങളിലായി നിരവധി സാംസ്കാരിക, കലാ, കായിക, വിനോദ പരിപാടികളാണ് നടന്നത്. പ്രകാശത്താൽ നിർമിച്ച ഒമാനി ബാലന്റെ രൂപമായ 'സിറാജ്'എന്ന കഥാപാത്രം ഈ വർഷത്തെ മസ്കത്ത് നൈറ്റ്സിന്റെ പ്രധാന ആകർഷണമായി.
Next Story
Adjust Story Font
16

