മസ്കത്ത് റൂവി ഗോൾഡൻ തുലിപ് മുൻ ജനറൽ മാനേജർ ഉല്ലാസ് വർഗീസ് നിര്യാതനായി
മസ്കത്ത്: റൂവി ഗോൾഡൻ തുലിപ് ഹെഡിങ്ട്ടണിന്റെ മുൻ ജനറൽ മാനേജർ കൊച്ചി പുലിക്കോട്ടിൽ ഉല്ലാസ് വർഗീസ് (49) നാട്ടിൽ നിര്യാതനായി. പ്രവാസം അവസാനിപ്പിച്ച് ഒരു മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഒലിവ് ഡൗൺ ടൗൺ കടവന്ത്ര, അപ്പോളോ ഡൈമോറാ കോഴിക്കോട് എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പരേതനായ ഡോ. പി.യു. വർഗീസിന്റെയും സൂസിയുടെയും മകനാണ്. ഭാര്യ: സോന ഉല്ലാസ്, ചെറുവത്തൂർ. മക്കൾ: സ്നേഹ പി. ഉല്ലാസ്, സാറാ പി. ഉല്ലാസ്. സംസ്കാരം ഞായറാഴ്ച സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ എളംകുളം സെമിത്തേരിയിൽ.
Next Story
Adjust Story Font
16

