ദേശീയ ദിന അവധി ആഘോഷിക്കാൻ മത്രയിലേക്ക് പോകുന്നവരാണോ? എങ്കിൽ ഈ കാര്യം അറിഞ്ഞിരിക്കണം
പുതിയ അറിയിപ്പുമായി അധികൃതർ

മസ്‌കത്ത്: നാളെ മത്ര കേബിൾ കാറിൽ കയറാൻ പ്ലാൻ ഇട്ടിരുന്നോ, എങ്കിൽ പ്ലാൻ ഒന്ന് മാറ്റേണ്ടി വരും. നവംബർ 24 ചൊവ്വാഴ്ച മത്രാ ടെലിഫെറിക്കിന്റെ എല്ലാ സ്റ്റേഷനുകളും താൽക്കാലികമായി അടച്ചിടുകയാണ്. പക്ഷേ പേടിക്കണ്ട, ബുധനാഴ്ച മുതൽ റൈഡ് വീണ്ടും പഴയപടി തുടങ്ങും.പ്രവൃത്തികൾ പുനരാരംഭിക്കുമ്പോൾ സന്ദർശകരെ സ്വാഗതം ചെയ്യാൻ കാത്തിരിക്കുകയാണെന്നും മാനേജ്മെന്റ് അറിയിപ്പിൽ വ്യക്തമാക്കി.
ദേശീയ ദിന അവധി ദിവസങ്ങളിലെ പുതുക്കിയ പ്രവർത്തന സമയവും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 25 മുതൽ 28 വരെ ദിവസവും ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി പത്ത് മണി വരെയായിരിക്കും കേബിൾ കാർ സർവീസ് നടത്തുക. അവധി ദിവസങ്ങളിൽ എത്തുന്ന സന്ദർശകർക്ക് രാത്രി ഒൻപത് മണി വരെയാണ് അവസാന ടിക്കറ്റ് നൽകുക. സമ്മിറ്റ് സ്റ്റേഷനിലേക്കുള്ള അവസാന ബോർഡിംഗും അടയ്ക്കുന്നതിന് ഒരു മണിക്കൂർ മുൻപായി രാത്രി ഒൻപത് മണിക്ക് അവസാനിക്കും.
Adjust Story Font
16

