Quantcast

നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്ലെറ്റ് മസ്‌കത്തിലെ അൽ അൻസബിൽ നാളെ പ്രവർത്തനമാരംഭിക്കും

MediaOne Logo

Web Desk

  • Published:

    19 Feb 2025 2:56 PM IST

നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ പുതിയ ഔട്ട്ലെറ്റ് മസ്‌കത്തിലെ അൽ അൻസബിൽ നാളെ പ്രവർത്തനമാരംഭിക്കും
X

മസ്‌കത്ത്: നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഒമാനിലെ 17ാമത്തെയും ആഗോളതലത്തിൽ 135-ാമത്തെയും ഔട്ട്ലെറ്റ് മസ്‌കത്തിലെ അൽ അൻസബിൽ നാളെ പ്രവർത്തനം ആരംഭിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മജ്ലിസ് ശൂറ സെക്രട്ടറി ജനറൽ ശൈഖ് അഹമദ് ബിൻ മുഹമ്മദ് ബിൻ നാസർ അൽ നദബി ഉദ്ഘാടനം നിർവഹിക്കും. ഉച്ചക്ക് 12 മണിക്ക് പൊതുജനങ്ങൾക്കായി സ്റ്റോർ തുറന്നു നൽകുമെന്നും മാനേജ്മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന പുതിയ സ്റ്റോറിൽ ഫ്രഷ് ഗ്രോസറി മുതൽ ഇലക്ട്രോണിക്സ്, ലൈഫ്സ്റ്റൈൽ കളക്ഷനുകൾ വരെയുള്ള ഉൽപന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അതുല്യമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന നിലയിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നതെന്നും വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളതെന്നും മാനേജ്മെന്റ് അറിയിച്ചു. നെസ്റ്റോ ഗ്രൂപ്പ് കൊമേഴ്ഷ്യൽ ഹെഡ് മുസാവിർ മുസ്തഫ, കൺട്രി ഹെഡ് ഷഹൽ ഷൗക്കത്ത്, ഫിനാൻസ് മാനേജർമാരായ കരീം, സമീർ, റീജിയണൽ ഓപ്പറേഷൻസ് മാനേജർ ഷാജി, എഫ്എംസിജി ബയിങ് ഹെഡ് നൗഷാദ്, എച്ച്ആർ ഡയറക്ടർ ഹമീദ് ഖൽഫാൻ അബ്ദുല്ല അൽ വഹൈബി, ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ഹരീബ് അമുർ അൽ മസ്‌കരി, എച്ച്ആർ മാനേജർ സയ്യിദ് അൽ ബറാ അൽ ബുസൈദി എന്നിവർ പങ്കെടുത്തു.

'അൽ അൻസബിന് പുതിയ ഷോപ്പിങ് അനുഭവം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഗുണനിലവാരത്തിനും ഉപഭോക്തൃ സംതൃപ്തിക്കുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലപ്പിക്കുന്നതാണ് പുതിയ സ്റ്റോർ. ഒമാനിലും ആഗോള തലത്തിലും നെസ്റ്റോ ഗ്രൂപ്പിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിൽ അഭിമാനിക്കുന്നു' ഗ്രൂപ്പ് കൊമേഴ്ഷ്യൽ ഹെഡ് മുസാവിർ മുസ്തഫ പറഞ്ഞു.

TAGS :

Next Story